ആശാനുമായി ഇന്ദ്രൻസും പിള്ളേരും ഫെബ്രുവരി 5ന്

Saturday 31 January 2026 6:39 AM IST

ഇന്ദ്രൻസ്, ജോമോൻ ജ്യോതിർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി

ജോൺ പോൾ ജോർജ് സംവിധാനം ചെയ്യുന്ന ആശാൻ ഫെബ്രുവരി 5ന് ലോകവ്യാപകമായി റിലീസ് ചെയ്യും. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് കേരളത്തിൽ വിതരണം.

നാല്പതിലധികം വർഷങ്ങളിലായി 550 ലധികം ചിത്രങ്ങളിൽ അഭിനയിച്ച ഇന്ദ്രൻസ്, ആദ്യമായി കൊമേഴ്സ്യൽ ചിത്രത്തിൽ നായകനായി എത്തുന്നു എന്നതാണ് ആശാന്റെ ഏറ്റവും വലിയ പ്രത്യേകത. ഗപ്പി, അമ്പിളി എന്നീ ചിത്രങ്ങൾക്കു ശേഷം ജോൺ പോൾ ജോർജ് സംവിധാനം ചെയ്യുന്ന ചിത്രം ഹാസ്യത്തിന് പ്രാധാന്യം നൽകി അവതരിപ്പിക്കുന്നു. 100 ൽ പരം പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്. ഷോബി തിലകനും ബിബിൻ പെരുമ്പിള്ളിയും നിർണായക വേഷങ്ങൾ അവതരിപ്പിക്കുന്നു.

വേഫെറർ ഫിലിംസിനൊപ്പം ചേർന്ന് ഗപ്പി സിനിമാസ് അവതരിപ്പിക്കുന്ന ചിത്രം നിർമ്മിക്കുന്നത് ജോൺ പോൾ ജോർജ്, അന്നം ജോൺ പോൾ, സൂരജ് ഫിലിപ്പ് ജേക്കബ് എന്നിവർ ചേർന്നാണ്. ഛായാഗ്രഹണം: വിമൽ ജോസ് തച്ചിൽ, എഡിറ്റർ: കിരൺ ദാസ്, സൗണ്ട് ഡിസൈൻ: എംആർ രാജകൃഷ്ണൻ, സംഗീത സംവിധാനം: ജോൺപോൾ ജോർജ് , ഗാനരചന: വിനായക് ശശികുമാർ, പശ്ചാത്തല സംഗീതം: അജീഷ് ആന്റോ, പി.ആർ. ഒ ശബരി