ശാസ്ത്ര സാഹിത്യ പരിഷത്ത് പുസ്തക പ്രകാശനം
Friday 30 January 2026 9:18 PM IST
പേരാവൂർ:കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ല സമ്മേളനം ഫെബ്രുവരി ഏഴ്,എട്ട് തീയതികളിൽ പേരാവൂർ മേഖലയിലെ വേക്കളം യു.പി സ്കൂളിൽ സമ്മേളനത്തിന്റെ അനുബന്ധമായി ആലച്ചേരിയിൽ എൻ.വേണുഗോപാൽ രചിച്ച ശാസ്ത്ര കലാജാഥയുടെ ചരിത്രഗാഥ പുസ്തകം യുവനാടക സംവിധായകനും നാടക രചയിതാവുമായ ജിനോ ജോസഫിന് നൽകി കൊണ്ട് ഒ.എം.ശങ്കരൻ പ്രകാശനം ചെയ്തു. കഴിഞ്ഞ 50 വർഷത്തെ ശാസ്ത്ര സാഹിത്യ പരിഷത്ത് ശാസ്ത്ര കലാജാഥയുടെയും ശാസ്ത്ര സാംസ്കാരിക പ്രവർത്തനങ്ങളുടെയും ചരിത്രമാണ് പുസ്തകം വി.കെ.കുഞ്ഞികൃഷ്ണൻ, പി.പി.ബാബു, കെ.വിനോദ്കുമാർ,എം.രമേശൻ, വി.വിശ്വനാഥൻ എന്നിവർ സംസാരിച്ചു. ജില്ല സമ്മേളനം ഫെബ്രുവരി ഏഴിന് ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ മെമ്പർ സെക്രട്ടറി ഡോ.എ.സാബു ഉദ്ഘാടനം ചെയ്യും.