സെന്റ് മേരീസ് ദേവാലയത്തിൽ തിരുനാൾ മഹോത്സവം
പാണത്തൂർ : പാണത്തൂർ സെന്റ് മേരീസ് ഇടവക ദേവാലയത്തിൽ തിരുനാൾ മഹോത്സവത്തിന് പള്ളി വികാരി ഫാദർ ജോസഫ് പന്തലാടിക്കൽ കൊടിയേറ്റി. ഫെബ്രുവരി ഒന്നിന് സമാപിക്കും. ഇന്ന് രാവിലെ ഏഴിന് വിശുദ്ധ കുർബാന.വൈകുന്നേരം 4ന് കാലാങ്കി പള്ളി വികാരി കുന്നേൽ മത്തായിച്ചൻ, തയ്യേനി പള്ളി വികാരി ആർച്ച് ഡീക്കൻ മേനേപ്പാട്ട് പടിക്കൽ തോമസച്ഛൻ എന്നിവർ കാർമ്മികത്വം വഹിക്കുന്ന റാസ കുർബാന.തുടർന്ന് ആററയ്ക്ക് വാദ്യമേളങ്ങളും 6.45 ന് തിരുനാൾ പ്രദക്ഷിണം. ഫാദർ ജോഫിൻ കുരുവൻമാക്കൽ തിരുനാൾ സന്ദേശം നൽകും. തുടർന്ന് സമാപനാശീർവാദം.നാളെ രാവിലെ പത്തിന് ആഘോഷകരമായ തിരുനാൾ പാട്ടു കുർബാന. തലശ്ശേരി അതിരൂപത ചാൻസിലർ ഫാദർ ജോസഫ് മുട്ടത്തുകുന്നേൽ വചന സന്ദേശം നൽകും. ഉച്ചയ്ക്ക് 12 മണിക്ക് ലദീഞ്ഞ്, പ്രദക്ഷിണം. തുടർന്ന് നേർച്ച ഭക്ഷണവും ഇടവക ആഘോഷവും. വൈകുന്നേരം ആറുമണിക്ക് പൊതുസമ്മേളനം തലശ്ശേരി അതിരൂപത വികാരി ജനറാൾ മാത്യു ഇളംതുരുത്തിപ്പടവിൽ മുഖ്യാതിഥിയാവും