ഗാന്ധി ചൈതന്യ ദിനം പരിപാടി

Saturday 31 January 2026 4:01 AM IST

തിരുവനന്തപുരം: കോൺഗ്രസ് എസ്സിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഗാന്ധി ചൈതന്യ ദിനം പരിപാടിയുടെ ഉദ്ഘാടനം കോൺഗ്രസ്‌ എസ്.സംസ്ഥാന പ്രസിഡന്റും മന്ത്രിയുമായ രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു.

പുഷ്പാർച്ചനക്ക് ശേഷം കോൺഗ്രസ് എസ് ജില്ലാ പ്രസിഡന്റ് പാളയം രാജന്റെ നേതൃത്വത്തിൽ ഗാന്ധി പാർക്കിൽ നിന്നും പാളയം രക്തസാക്ഷി മണ്ഡപത്തിലേക്ക് പദയാത്ര നടത്തി. നേതാക്കളായ ഉഴമലയ്ക്കൽ വേണുഗോപാൽ, കിളിമാനൂർ പ്രസന്നകുമാർ,പട്ടം കൃഷ്ണകുമാർ,സ്ഥാണുപ്രസാദ്,ടി.എസ് രഘുനാഥൻ,ജനാർദ്ദനൻ നായർ,അഡ്വ.രാജീവ്,രാഹുൽ, മുല്ലരികോണം അനിൽ,ചാമവിള രാജേഷ്,ജഗതീശൻ,ഉല്ലാസ് വിഴിഞ്ഞം,ഡി.ആർ.വിനോദ്,വട്ടിയൂർക്കാവ് സതീശൻ രവീന്ദ്രൻ നായർ,ദിലീപ്, ദാസൻ മാഷ് അഡ്വ.മണിലാൽ,പുഷ്പാംഗദൻ,വിജയകുമാർ,മീന നികേതൻ,പ്രഭാകരൻ നായർ തുടങ്ങിയവർ സംസാരിച്ചു.