മൂന്നാറിൽ വിനോദ സഞ്ചാരികളടക്കം ഏഴ്പേർക്ക്തെരുവുനായയുടെ കടിയേറ്റു

Saturday 31 January 2026 12:03 AM IST

പരിക്കേറ്റ യേശുദാസ്

മൂന്നാർ: .മൂന്നാർ എക്കൊ പോയിന്റിൽ തെരുവ്നായ ഓടിനടന്ന് ആക്രമിച്ചു, വിനോദസഞ്ചാരികൾ അടക്കം ഏഴ് പേർക്ക് കടിയേറ്റു.ഇവർ ആശൂപത്രിയിൽ ചികിത്സ തേടി എക്കോ പോയിന്റിൽ ഉള്ള കടയുടെ അടുത്തു വച്ച് വിനോദ സഞ്ചാരിയെ നായക ടി ക്കാനെത്തിയപ്പോൾ രക്ഷിക്കാനായി ഓടി എത്തിയ കടയുടമ യേശുദാസി(58 ) ന്റെ ചെറുവിരൽ നായകടിച്ചു വലിച്ചു . .കാലിനും, കൈയുടെ ചെറുവിരലിനും പരിക്കേറ്റ യേശുദാസ് അടിമാലി താലൂക്കാശുപത്രിയിൽ ചികിൽസയിലാണ്. വിനോദ സഞ്ചാരിയായ തിരുവനന്തപുരം നെടുമങ്ങാട് അനന്ദു (30) വിനെയും നായ ആക്രമിച്ചു. കടിയേറ്റു പരിക്ക് ഗുരുതരമല്ല, പാലക്കാട് നിന്നും വിദ്യാർത്ഥികളുമായി എത്തിയ ഐ.റ്റി .ഐ അദ്ധ്യാപകൻ യദുകുൽ നാരായണനും (23 ) കടിയേറ്റു .മുബൈയിൽ നിന്നുള്ള രണ്ടു വിനോദ സഞ്ചാരികൾക്കും, കൊല്ലത്തുനിന്നും ഒരു കുട്ടിക്കും കടിയേറ്റതായി പറയുന്നു. രാവിലെ മുതൽ ഈ നായ ആളുകളെ കടിക്കാൻ ഓടിയെത്തന്നുണ്ടായിരുന്നുവെന്ന് ഗുരുതരമായി കടിയേറ്റ യേശുദാസ് മൂന്നാർ പൊലീസിനെ അറിയിച്ചു. ഏതാനും ആഴ്ചകൾക്ക് മുമ്പ് തെരുവുനായകൾ കൂട്ടമായെത്തി വിനോദ സഞ്ചാരികളെ ആക്രമിച്ചിരുന്നു.