സൗജന്യ അൾട്രാസൗണ്ട് സ്‌കാനിംഗിന് തുടക്കം

Saturday 31 January 2026 12:00 AM IST
ശക്തന്‍ നഗറിലെ ശാന്തിഭവന്‍ ഗുഡ്‌സമരിറ്റന്‍ സെൻററില്‍ ആരംഭിച്ച സൗജന്യ അള്‍ട്രാസൗണ്ട് സ്‌കാനിംഗിൻറെ പ്രവര്‍ത്തനോദ്ഘാടനം മേയര്‍ ഡോ. നിജി ജസ്റ്റിന്‍ നിര്‍വഹിക്കുന്നു

തൃശൂർ: ശാന്തിഭവൻ പാലിയേറ്റീവ് ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ ശക്തൻ നഗറിലെ ശാന്തിഭവൻ ഗുഡ്‌സമരിറ്റൻ മെഡിക്കൽ സെന്ററിൽ സൗജന്യ അൾട്രാസൗണ്ട് സ്‌കാനിംഗ് ആരംഭിച്ചു. മേയർ ഡോ. നിജി ജസ്റ്റിൻ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു. കോർപറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജേക്കബ് പുലിക്കോട്ടിൽ അദ്ധ്യക്ഷനായി. ശാന്തിഭവൻ പാലിയേറ്റീവ് ഹോസ്പിറ്റൽ കോ ഫൗണ്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ഫാ. ജോയ് കൂത്തൂർ, അഡ്മിനിസ്‌ട്രേറ്റർ സിസ്റ്റർ. റൊസാൽബ, മെഡിക്കൽ ഡയറക്ടർ ഡോ.റിഷിൻ സുമൻ, ട്രസ്റ്റി ജോസ് തൊമ്മാന എന്നിവർ സംസാരിച്ചു. ശാന്തിഭവൻ പാലിയേറ്റീവ് ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ ശാന്തിഭവൻ ഗുഡ്‌സമരിറ്റൻ മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടെയാണ് സൗജന്യ അൾട്രാസൗണ്ട് സ്‌കാനിംഗ് ലഭ്യമാക്കുന്നത്. എല്ലാ വ്യാഴാഴ്ചകളിലും വൈകീട്ട് 5.30 മുതൽ രാത്രി 8.30 വരെയാണ് സൗജന്യ സ്‌കാനിംഗ്.