ബൈ ബൈ ബൈപാസും സ്ക്രീമറും ഇന്ന് അരങ്ങിൽ
ഹാംലറ്റ് ടോയ്‌ലറ്റ്, എ സ്‌ക്രീം ഇൻ ദി ഡാർക്ക് എന്നീ വിദേശ നാടകങ്ങളും ഇന്ന്
തൃശൂർ: ബാത്ത് റൂമിനെ പശ്ചാത്തലമാക്കി ഒരുക്കിയ ഹാംലറ്റ് ടോയ്‌ലറ്റ് എന്ന നാടകം അരങ്ങിലെത്തും. ഷേക്‌സ്പിയറിന്റെ പ്രശസ്ത ദുരന്തനാടകത്തിന് പ്രതികരണം സൃഷ്ടിക്കുന്നതും അബദ്ധഹാസ്യപരവുമായ പുനർവായനയാണ് ഹാംലറ്റ് ടോയ്‌ലറ്റ്. ഇന്ന് ഉച്ചയ്ക്ക് മൂന്നിന് തോപ്പിൽ ഭാസി ബ്ലാക്ക് ബോക്‌സിലാണ് നാടകം. യു മുറായ് രചനയും സംവിധാനവും നിർവഹിച്ച ജാപ്പനീസ് നാടകം ജപ്പാനിലെ കൈമാക്കു പെനന്റ് റെയ്‌സ് തിയറ്റർ കമ്പനിയാണ് അവതരിപ്പിക്കുന്നത്.
ചലച്ചിത്ര താരം റോഷൻ മാത്യു സംവിധാനം ചെയ്യുന്ന ബൈ ബൈ ബൈപാസ് എന്ന മലയാള നാടകം ഇന്ന് രാവിലെ 11നും വൈകിട്ട് 4.30നും കെ.ടി .മുഹമ്മദ് തിയറ്ററിൽ അരങ്ങേറും. സർക്കാർ നിർദ്ദേശിക്കുന്ന ഒരു ബൈപാസ് പദ്ധതിയുടെ ഭീഷണയിൽ അകപ്പെടുന്ന ഒരു കുടുംബവീടിനെ ആസ്പദമാക്കിയുള്ള നാടകം എറണാകുളം കളിമുറ്റം നാടകസംഘമാണ് അവതരിപ്പിക്കുന്നത്.
1964 മുതൽ 1985 വരെയുളള ബ്രസീലിലെ ഇരുണ്ട കാലയളവിലെ കടന്നുപോക്കാണ് എ സ്‌ക്രീം ഇൻ ദി ഡാർക്ക് നാടകം എന്ന മൾട്ടിമീഡിയ നാടകം. ബ്രസീലിലെ കോപ്പൻഹിയ നോവ ഡി തിയറ്റ്‌റോ കമ്പനിയുടെ നാടകം പോർച്ചൂഗീസ് ഭാഷയിലാണ്. ഇന്ന് രാത്രി ഏഴിന് ആക്ടർ മുരളി തിയേറ്ററിലാണ് അവതരിപ്പിക്കുക. ലെനേർസൺ പോളോണിനിയാണ് സംവിധാനം. കെ.ആർ രമേഷ് സംവിധാനം ചെയ്ത സ്‌ക്രീമർ എന്ന മലയാള നാടകവും ഇന്ന് രാത്രി 8.30 ന് ഫാവോസിൽ അരങ്ങേറും. പത്തനംത്തിട്ടയിലെ സ്‌കെയിൽ മീഡിയയാണ് നാടകം അവതരിപ്പിക്കുന്നത്.
ഫാവോസിൽ ഇന്ന്
രാവിലെ 11.30: വൗ, ഖുലാങ്ങ് ബുർഹി, അഗർബത്തി, നന്മയിൽ ജോൺ ക്വിഹോത്തോ എന്നീ നാടകങ്ങളുടെ അണിയറ പ്രവർത്തകരുമായുള്ള സംവാദം. ഉച്ച്‌യ്ക്ക് 1.30: രംഗവേദിയുടെ രാഷ്ട്രീയ വിചാരം; ബഹിഷ്‌കൃതരുടെ അരങ്ങ് എന്ന വിഷയത്തിൽ സംവാദം.
വൈകിട്ട് 5: അഭിജിത്ത് ദാസ് ഗുപ്തയുടെ ദി ജയിൽ ഡോക്യൂമെന്ററി പ്രദർശനം.
അക്കാഡമി അങ്കണം: രാത്രി 9.30: തെലങ്കാനയിൽ നിന്നും കർണാടയിൽ നിന്നുമുള്ള കലാകാരർ അവതരിപ്പിക്കുന്ന ഗോത്രകലാപരിപാടി.
അക്കാഡമി ബാക്ക് യാർഡ്:
ഫോട്ടോ ചിത്ര പോസ്റ്റർ പ്രദർശനം.