കോൺഗ്രസിനെ വിമർശിച്ച് അമിത് ഷാ, അസാമിലെ 7 ജില്ലകളിൽ മാത്രം 64 ലക്ഷം നുഴഞ്ഞുകയറ്റക്കാർ

Saturday 31 January 2026 3:14 AM IST

ദിസ്പുർ: കോൺഗ്രസിന്റെ 20 വർഷത്തെ ഭരണകാലത്ത് അസാമിന്റെ ജനസംഖ്യാപരമായ ഘടന മാറിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ മാത്രം 64 ലക്ഷം നുഴഞ്ഞുകയറ്റക്കാരുണ്ടെന്നും പറഞ്ഞു. ധാമോജിയിൽ റാലിയെ അംഭിസംബോധന ചെയ്യുകയായിരുന്നു ഷാ. ധുബ്രി, ബാർപേട്ട, ഡാരംഗ്, മോറിഗാവ്, ബോംഗൈഗാവ്, നാഗോൺ, ഗോൾപാറ എന്നിവ നുഴഞ്ഞുകയറ്റക്കാരുടെ ആധിപത്യ ജില്ലകളായി മാറിയിരിക്കുന്നു. അവർ തദ്ദേശീയരുടെ മേൽ മേൽക്കൈ നേടി. മുമ്പ് നുഴഞ്ഞുകയറ്റക്കാരില്ലാതിരുന്ന സ്ഥലങ്ങളിൽ ഇപ്പോൾ 64 ലക്ഷം നുഴഞ്ഞുകയറ്റക്കാരുണ്ട്. നുഴഞ്ഞുകയറ്റക്കാരെ തടയാൻ ബി.ജെ.പിക്കുമാത്രേമേ സാധിക്കുകയുള്ളു. ആയുധമെടുത്ത് അതിർത്തിയിലേക്ക് പോയി നുഴഞ്ഞുകയറിയവരെ തടയണമെന്ന് ഞാൻ പറയുന്നില്ല. ഹിമന്ത ബിശ്വ ശർമ്മയുടെ സർക്കാർ ഈ ജോലി ചെയ്യും. അതിനായി വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഒരിക്കൽക്കൂടി ബി.ജെ.പിയ്ക്ക് പിന്തുണ നൽകണം- ഷാ പറഞ്ഞു.

ഗമുസ ധരിക്കാതെ രാഹുൽ അസാമിനെ അവഹേളിച്ചു: ഷാ

ദിസ്പൂർ: റിപ്പബ്ലിക്ക് ദിന ചടങ്ങിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അസാം ഷാൾ (ഗമുസ) ധരിക്കാത്തതിൽ രൂക്ഷവിമർശനുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. റിപ്പബ്ലിക് ദിനത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമു സമ്മാനിച്ച ഗമുസ ധരിക്കാത്ത ഏക നേതാവ് രാഹുലാണ്. അസാമീസ് വസ്ത്ര പാരമ്പര്യത്തെ രാഹുൽ അവഹേളിച്ചു. വിദേശ പ്രതിനിധികൾ പോലും ഷാൾ ധരിച്ചെത്തി. രാഹുലിന് വടക്കുകിഴക്കൻ സംസ്ഥാനങ്ങളോട് ശത്രുതയാണ്. ജനങ്ങളെ ബഹുമാനിക്കാൻ അറിയില്ലെങ്കിൽ വോട്ട് ചോദിക്കരുത്. രാഹുലിനോട് കോൺഗ്രസിന് ഒന്നും ചോദിക്കാനില്ലേയെന്നും ഷാ പറഞ്ഞു. രാഹുലിന് ഇഷ്ടമുള്ളത് ചെയ്യാം. പക്ഷേ ബി.ജെ.പി അധികാരത്തിലിരിക്കുന്നിടത്തോളം വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ സംസ്‌കാരത്തോട് ഒരു അനാദരവും കാണിക്കില്ലെന്നും ഷാ പറ‌ഞ്ഞു. അസാമിലെ ദിബ്രുഗഡിൽ പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു ഷാ. റിപ്പബ്ലിക് ദിനത്തിൽ നൽകിയ അസാം സംസ്കാരത്തിന്റെ ഭാഗമായ ഗമുസ രാഹുൽ കൈയിൽ മടക്കി പിടിച്ചത് വിവാദമായിരുന്നു.

തെറ്റായ പ്രചാരണം: ഖാർഗെ

തെറ്റായ പ്രചാരണം നടത്തുകയാണെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ തിരിച്ചടിച്ചു. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗുംട

ബി.ജെ.പി പ്രസിഡന്റ് നിതിൻ നബിനും ഷാൾ ധരിച്ചിരുന്നില്ല. മൂന്നാം നിരയിൽ ഞങ്ങളെ ഇരുത്തി സർക്കാർ അപമാനിച്ചു. അവർ ഞങ്ങളോട് മാപ്പ് പറയണം- ഖാർഗെ പറഞ്ഞു.