പാസിംഗ് ഔട്ട് പരേഡ് നടത്തി

Saturday 31 January 2026 1:17 AM IST

വിഴിഞ്ഞം: സെന്റ് മേരീസ് എച്ച്.എസ്.എസിൽ പൊലീസ് കേഡറ്റ് നാലാമത് ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡ് നടന്നു.എം.വിൻസെന്റ് എം.എൽ.എ അഭിവാദ്യം സ്വീകരിച്ചു.അഡിഷണൽ സൂപ്രണ്ട് ഒഫ് പൊലീസ് തിരുവനന്തപുരം റൂറൽ ജെ.കെ.ദിനിൽ കേഡറ്റുകൾക്ക് പ്രതിജ്ഞാവാചകം ചൊല്ലി കൊടുത്തു.കേഡറ്റുകളായ അശ്വിൻ.എസ്,ഏദൻ.ആർ,ഫിഗോ ഫ്രാൻസിസ്,സോജി മൈക്കിൾ,അവിനേയ അന്ന എന്നിവരെയും ഡി.ഐ രാജേഷ് കുമാർ,പ്രീതാലക്ഷമി,സി.പി.ഒമാരായ റോസി.എസ്,ഷെറിൻ ഡേവിഡ്സൺ എന്നിവരെയും അനുമോദിച്ചു.വിഴിഞ്ഞം എസ്.എച്ച്.ഒ സുനിൽ ഗോപി,നഗരസഭാ വാർഡ് കൗൺസിലർ പനിയടിമ,സ്കൂൾ മാനേജർ ഡോ.നിക്കോളാസ്.ടി,പ്രിൻസിപ്പൽ സിറിൾ പെരേര,ഹെഡ്മിസ്ട്രസ് ടി.സുനീ എന്നിവർ പങ്കെടുത്തു.