ട്രിവാൻഡ്രം ക്ലബ് സീനിയർ ഫോറം പൊതുയോഗം
Saturday 31 January 2026 1:22 AM IST
തിരുവനന്തപുരം: ട്രിവാൻഡ്രം ക്ലബ് സീനിയർ ഫോറം പൊതുയോഗം മുൻ ഡി.ജി.പി.യും ശാസ്തമംഗലം വാർഡ് കൗൺസിലറുമായ ശ്രീലേഖ ഉദ്ഘാടനം ചെയ്തു. സീനിയർ ഫോറം പ്രസിഡന്റ് കെ.ആർ.ജി. ഉണ്ണിത്താൻ അദ്ധ്യക്ഷത വഹിച്ചു. സീനിയർ ഫോറം സെക്രട്ടറി എൻ.ഒ. കുരുവിള, വൈസ് പ്രസിഡന്റ് ജോതീന്ദ്രകുമാർ, ക്ലബ് സെക്രട്ടറി സന്തോഷ് കുമാർ, സാറാ കുരുവിള, ലക്ഷ്മി മനുകുമാർ, ഷീലാ ജെയിംസ്, ഷീലാ വിശ്വനാഥൻ എന്നിവർ സംസാരിച്ചു. പിന്നണി ഗായകൻ പ്രേം കിഷോറിന്റെ സംഗീത വിരുന്നും നടന്നു.