നിയമസഭ മാർച്ച്

Saturday 31 January 2026 1:26 AM IST

തിരുവനന്തപുരം: സ്റ്റേറ്റ് എൻ.പി.എസ് എംപ്ലോയീസ് കളക്ടീവ് കേരളയുടെ ആഭിമുഖ്യത്തിൽ ബഡ്ജറ്റിൽ സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കാത്തതിൽ പ്രതിഷേധിച്ച് നിയമസഭ മാർച്ച് നടത്തി. ഗ്രാറ്റുവിറ്റി,മെഡിസെപ് തുടങ്ങിയവ പ്രഖ്യാപിക്കാത്തതിലുള്ള പ്രധിഷേധവും ഭാരവാഹികൾ അറിയിച്ചു. ലാസർ പണിക്കശ്ശേരി,ശ്രീനി ഡി,വിജേഷ് ചേടിച്ചേരി,കെ.മോഹനൻ,പി.എ.ആന്റണി,കെ.പ്രജിത്ത് കുമാർ,രതീഷ് കുന്നത്ത്,അനൂപ് കുമാർ,ഷിബു എന്നിവർ പങ്കെടുത്തു.