രക്തസാക്ഷിത്വദിനം പുനരാവിഷ്‌കരിച്ച് പച്ചടിയിലെ കുരുന്നുകൾ
Saturday 31 January 2026 1:28 AM IST
നെടുങ്കണ്ടം: പച്ചടി ശ്രീനാരായണ എൽ.പി സ്‌കൂളിൽ മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു. മഹാത്മാവ് വെടിയേറ്റ് കൊല്ലപ്പെട്ട സംഭവം സ്‌കൂളിൽ നാടക രൂപത്തിൽ അവതരിപ്പിച്ചു. ഗാന്ധിജിയുടെ സ്വാതന്ത്ര്യ സമരചരിത്രവും രക്തസാക്ഷിത്വവും കുട്ടികളിലേക്ക് എത്തിക്കുകയും ചെയ്തു. ഗാന്ധിയും നെഹ്രുവും, ഗോഡ്‌സെയുമൊക്കെയായി വേഷമിട്ടാണ് കുട്ടികൾ സ്‌കൂളിൽ എത്തിയത്. ഹെഡ്മാസ്റ്റർ പി.കെ ബിജു, പി.ടി.എ സെക്രട്ടറി സതീഷ് കെ.വി, അദ്ധ്യാപകർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.