സെക്രട്ടേറിയറ്റ് മാർച്ച്

Saturday 31 January 2026 12:29 AM IST

തിരുവനന്തപുരം: ബഡ് ജറ്റിൽ അദ്ധ്യാപകരെയും ജീവനക്കാരെയും വഞ്ചിച്ചതിനെതിരെ കെ.പി.എസ്.ടി.എ ജില്ല കമ്മിറ്റി സെക്രട്ടേറിയറ്റ് മാർച്ച് നടത്തി.സംസ്ഥാന ട്രഷറർ വട്ടപ്പാറ അനിൽകുമാർ ഉദ്ഘാടനം ചെയ്തു.

ജില്ല വൈസ് പ്രസിഡന്റ് ആർ.എച്ച്. അശ്വിൻരാജ് അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് അനിൽ വെഞ്ഞാറമൂട്,സംസ്ഥാന സെക്രട്ടറി ജി.ആർ. ജിനിൽജോസ്, പ്രദീപ്‌ നാരായൺ, ജെ.സജീന,ബിജു തോമസ്,സി.ആർ.ആത്മകുമാർ,റോബർട്ട് വാത്സകം,ഷൈനി വർഗീസ്, ജില്ലാ സെക്രട്ടറി സാബു നീലകണ്ഠൻ,ജില്ലാ ട്രഷറർ ബിജു ജോബായ് എന്നിവർ പങ്കെടുത്തു.