പാളയംകുന്ന് ടൗൺ ലയൺസ് ക്ലബ്
Saturday 31 January 2026 12:30 AM IST
വർക്കല:പാളയംകുന്ന് ടൗൺ ലയൺസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ പാളയംകുന്ന് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഡ്രഗ് അബ്യൂസ് അവബോധ സെമിനാർ സംഘടിപ്പിച്ചു.പ്രസിഡന്റ് ബി.രമണന്റെ അദ്ധ്യക്ഷതയിൽ ലയൺസ് പ്രിൻസിപ്പൽ ഡിസ്ട്രിക്ട് സെക്രട്ടറി ടി.ബിജുകുമാർ ഉദ്ഘാടനം ചെയ്തു.വർക്കല എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ഷാജി.കെ,സിവിൽ എക്സൈസ് ഓഫീസർ സൗരവ് സുരേഷ് എന്നിവർ ബോധവത്കരണം നടത്തി. റീജിയണൽ ചെയർപേഴ്സൺ രാമചന്ദ്രൻ,ക്ലബ് സെക്രട്ടറിയും സ്കൂൾ പ്രഥമാദ്ധ്യാപകനുമായ എസ്.പ്രദീപ്,രാധാകൃഷ്ണൻ,ജ്ഞാനപ്രകാശ്,സ്കൂൾ പ്രിൻസിപ്പൽ ശ്രീദേവി ടീച്ചർ,സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റ് സി.പി.ഒ അജയൻ,ട്രഷറർ സുജാതൻ.കെ എന്നിവർ പങ്കെടുത്തു.