വാർഷിക പൊതുയോഗം

Saturday 31 January 2026 1:38 AM IST

ചേർത്തല:സി.അച്യുതമേനോൻ പഠന കേന്ദ്രത്തിന്റെ പതിമൂന്നാമത് വാർഷിക പൊതുയോഗം പ്രസിഡന്റ് സി.എസ്.സച്ചിത്ത് ഉദ്ഘാടനം ചെയ്തു. സി.കെ.കുമാരപ്പണിക്കർ സ്മാരമന്ദിരത്തിൽ നടന്ന സമ്മേളനത്തിൽ ജോയിന്റ് സെക്രട്ടറി പി.പ്യാരിലാൽ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി യു.മോഹനൻ റിപ്പോർട്ടും അഡ്വ.ജോസ് പീയൂസ് കണക്കും അവതരിപ്പിച്ചു. സി.കെ.ചന്ദ്രപ്പന്റെ പതിനാലാം ലോക സഭയിലെ പ്രസംഗങ്ങളടങ്ങിയ പുസ്തകം പ്രസിദ്ധീകരിക്കാനും അദ്ദേഹത്തിന്റ 14ാം ചരമ വാർഷികത്തിൽ പുസ്തക പ്രകാശനം നടത്താനും തീരുമാനിച്ചു. ഭാരവാഹികളായി സി.എസ്.സച്ചിത്ത് (പ്രസിഡന്റ്), ഗീത തുറവൂർ (വൈസ് പ്രസിഡന്റ്),യു.മോഹനൻ (സെക്രട്ടറി),പി. പ്യാരിലാൽ (ജോയിന്റ് സെക്രട്ടറി),അഡ്വ.ജോസ് പീയൂസ് (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.