സാന്ത്വനയാത്ര സംഘടിപ്പിച്ചു
മുഹമ്മ: മുഹമ്മ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രം, പ്രൈമറി പാലിയേറ്റീവ് യൂണിറ്റ് എന്നിവയുടെ ആഭിമുഖ്യത്തിൽ പാലിയേറ്റീവ് രോഗികളുടെയും ബന്ധുക്കളുടെയും സംഗമം സംഘടിപ്പിച്ചു.
ഹൗസ് ബോട്ടിൽ കായിപ്പുറം ജെട്ടിയിൽ നിന്ന് ആരംഭിച്ച സാന്ത്വന യാത്രയ്ക്ക് മുന്നോടിയായി നടന്ന സമ്മേളനത്തിൽ മുഹമ്മ ഗ്രാമ പഞ്ചായത്ത് ആരോഗ്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബാബുവടക്കേചിറ അദ്ധ്യക്ഷത വഹിച്ചു. മുഹമ്മ ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ. ജയന്തി സി.സ്വാഗതം പറഞ്ഞു. മുഹമ്മ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്. നസീമ കേക്ക് മുറിച്ച് യാത്ര ഉദ്ഘാടനം ചെയ്തു. അഞ്ചു മണിക്കൂറോളം നീണ്ട സാന്ത്വന യാത്രയിൽ പ്രൈമറി പാലിയേറ്റീവ് നഴ്‌സ് ബേബിയെ ആദരിച്ചു.പാലിയേറ്റീവ് നോഡൽ ഓഫീസർ ഡോ.രശ്മി നന്ദി പറഞ്ഞു. അംബിക, രഞ്ജിനി, ബിന്ദു, കൃഷ്ണകുമാർ, ബിന്ദു,രമ്യ, അഞ്ജു, സോളി, യതീരാജ് തുടങ്ങിയവർ യാത്രയിൽ പങ്കെടുത്തു.