കുഷ്ഠരോഗ നിവാരണ ദിനാചരണം
Friday 30 January 2026 11:44 PM IST
ആലപ്പുഴ : ജനറൽ ആശുപത്രിയിൽ ദേശീയ കുഷ്ഠരോഗ നിവാരണദിനത്തിന്റെ ഭാഗമായി നടത്തിയ റാലി ഡെപ്യൂട്ടി ഡി.എം.ഒ ഡോ.ദിലീപ് ഫ്ളാഗ് ഓഫ് ചെയ്തു. ആശുപത്രി സൂപ്രണ്ട് ഡോ.ആർ.സന്ധ്യ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.കെ.വേണുഗോപാൽ, ഡോ.പ്രീജ, ഡോ.പ്രവീൺ, ഡോ.അനുപമ, നഴ്സിംഗ് സൂപ്രണ്ട് റെസി പി.ബേബി , ഹേമ എൻ, പി.ആർ.ഒ ബെന്നി അലോഷ്യസ് തുടങ്ങിയവർ പങ്കെടുത്തു ഡെർമറ്റോളജി ജൂനിയർ കൺസൾട്ടന്റ്, ഡോ.ആർ.പ്രീജ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. അസി.ലെപ്രസി ഓഫീസർ സാബു നഴ്സിംഗ് വിദ്യാർത്ഥികൾക്കും മുൻസിപ്പൽ കൗൺസിലർമാർക്കും ബോധവൽക്കരണ ക്ലാസെടുത്തു.