നൈന മണ്ണഞ്ചേരിയെ അനുമോദിച്ചു

Friday 30 January 2026 11:46 PM IST

ആലപ്പുഴ : പി.ശിവരാമപിള്ള സ്മാരക ബാലസാഹിത്യ പുരസ്‌ക്കാരം നേടിയ എഴുത്തുകാരൻ നൈന മണ്ണഞ്ചേരിയെ കൊച്ചി നൈനാസ് അസോസിയേഷൻ

വാർഷികത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങിൽ ആദരിച്ചു. കുമ്പളങ്ങി ഗ്രീൻ നെസ്റ്റ് റിസോർട്ടിൽ നടന്ന വാർഷികവും നൈനാസ് കുടുംബ സംഗമവും സിനിമാ മിമിക്രി കലാകാരൻ സാജൻ പള്ളുരുത്തി ഉൽഘാടനം ചെയ്തു. പ്രസിഡന്റ് ഇസ്മായിൽ നൈന അദ്ധ്യക്ഷനായി. സൈനുദ്ദീൻ നൈന, അൻസാരി നൈന, അഷ്രഫ് നൈന, മൺസൂർ നൈന, കഥാകൃത്ത് സമദ് പനയപ്പള്ളി തുടങ്ങിയവർ സംസാരിച്ചു.