വലിയ വീട്ടിൽ കുടുബ ഐക്യസമാജം വാർഷികം

Friday 30 January 2026 11:46 PM IST

ആലപ്പുഴ : വലിയ വീട്ടിൽ കുടുബ ഐക്യസമാജം വാർഷിക സമ്മളനം ഫാ.ജോസ് സാഗർ വലിയവീട് ഉദ്ഘാടനം ചെയ്തു. കുടുംബ കൂട്ടായ്മയിലൂടെ സഹോദര്യ ഐക്യം കെട്ടിപ്പെടുത്തുവാനും സമുഹത്തിൽ നന്മ ചെയ്യാനും കഴിയണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ബ്ലോക്ക് ,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ലിസാ വർഗിസ് , പീറ്റർ ചുള്ളിക്കൽ, മനോജ് മത്തായി പള്ളിപ്പറമ്പിൽ, റിന ടോമി കട്ടികാട് എന്നിവരെ ആദരിച്ചു. പ്ളസ് ടു പാസായ വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് വിതരണം ചെയ്തു. വി.സി. ഉറുമിസ്അദ്ധ്യക്ഷത വഹിച്ചു. ഫാ.ആന്റണി വലിയവീട്, ഫാ. നിഖിൽ തോമസ് വലിയവീട് , വി.വി.അഗസ്റ്റിൻ, വി.എക്സ്.മോനിച്ചൻ, വി.എം. സാബു മത്തായി, വി.കെ.കുഞ്ഞുമോൻ എന്നിവർ പ്രസംഗിച്ചു.