വെനസ്വേല ആക്ടിംഗ് പ്രസിഡന്റുമായി സംസാരിച്ച് പ്രധാനമന്ത്രി

Saturday 31 January 2026 12:31 AM IST

ന്യൂഡൽഹി: വെനസ്വേല ആക്‌ടിംഗ് പ്രസിഡന്റ് ഡെൽസി എലോയിന റോഡ്രിഗസ് ഗോമസും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ടെലിഫോൺ സംഭാഷണം നടത്തി. ഇന്ത്യ-വെനസ്വേല പങ്കാളിത്തം എല്ലാ മേഖലകളിലും വ്യാപിപ്പിക്കാനും ദൃഢമാക്കാനും ഇരുനേതാക്കളും ധാരണയായി.

ഗ്ലോബൽ സൗത്തിന്റെ വികസനത്തിനുള്ള സഹകരണം, വ്യാപാരം, നിക്ഷേപം, ഊർജം, ഡിജിറ്റൽ സാങ്കേതികവിദ്യ, ആരോഗ്യം, കൃഷി, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവയുൾപ്പെടെ എല്ലാ മേഖലകളിലും ഇന്ത്യ-വെനസ്വേല പങ്കാളിത്തം കൂടുതൽ വിപുലീകരിക്കാനും ദൃഢമാക്കാനും ധാരണയായി. മുൻ പ്രസിഡന്റ് നിക്കോളാസ് മധൂറോയെ യു.എസ് പുറത്താക്കിയ ശേഷം ജനുവരി 5 ന് സ്ഥാനമേറ്റ ഡെൽസി എലോയിന ആദ്യമായാണ് പ്രധാനമന്ത്രി മോദിയുമായി സംഭാഷണം നടത്തുന്നത്.