കാഴ്ചയും,ഉൾക്കാഴ്ചയും പിന്നെ നമ്മളും
കണ്ണുണ്ടായാൽപോരാ, കാണണം!'അത് കേവലം കാഴ്ചയെക്കുറിച്ചല്ല, മറിച്ച് നിരീക്ഷണ പാടവത്തെയും തിരിച്ചറിവിനെയും കുറിച്ചാണ്
മനുഷ്യനുൾപ്പെടെ ഏതൊ രുജീവിയുടെയുംനിലനിൽപ്പിനും,ജീവിതവിജയത്തിനുംപിന്നിലെഏറ്റവുംപ്രധാനഘടകമാണ് നിരീക്ഷ ണപാടവംഅഥവാ 'Observation Skills' അല്ലെ ങ്കിൽ'Power of Observation. Observation skills (നിരീക്ഷ ണ വൈദഗ്ധ്യം)എന്നതി ന്റെപരിധിയിൽവരുന്ന പ്രധാന സംഗതികളാണ് Power of observation (നിരീക്ഷണ ശക്തി), Keen observation (തീക്ഷ്ണമായ നിരീക്ഷണം), Observational ability (നിരീക്ഷണത്തിനുള്ളകഴിവ് )എന്നിവ.ലോകത്തിലെ ഏറ്റവുംമികച്ചനിരീക്ഷണ പാടവമുള്ള ജീവികളിൽ മുൻപന്തിയിൽ നിൽക്കു ന്നത് കഴുകനാണ്(Eagle). അസാമാന്യ ദർശനശക്തി : മനുഷ്യനേക്കാൾ 4 മുതൽ 8 മടങ്ങുവരെ കൂടുതൽ ദൂരക്കാഴ്ച കഴുകന്മാർ ക്കുണ്ട്.നിരീക്ഷണശക്തി: കിലോമീറ്ററുകൾ അകലെ നിന്ന് ഇരയെ കണ്ടെത്താനും,പറന്നുയരുന്നതിനിട യിൽ നിസ്സാരമായതെന്ന് കണക്കാക്കാവുന്നചലനങ്ങൾപോലും നിരീക്ഷിക്കാ നും കഴുകന്സാധിക്കും.എന്നാൽ,സ്രാവുകൾചുണ്ടുകളുടെ സഹായത്തോടെ ദൂരെയുള്ള ഇരയെ അറി യുന്നു.പുലികൾഒളിഞ്ഞിരുന്ന് സൂക്ഷ്മമായി നിരീക്ഷിക്കുന്നു.ഈ ജീവികളൊക്കെ നിരീക്ഷണപാടവ ത്തിൽ മികച്ചതാണ്.ലോകത്തിലെ ഏറ്റവും മികച്ച നിരീക്ഷണപാടവമുള്ള ജീവികളിൽ മുൻപന്തിയിൽ നിൽക്കുന്നത് കടുവ, സിംഹം, കഴുകൻ, പാമ്പ് തുടങ്ങിയവയാണ്. ഇവയുടെ മൂർച്ചയേറിയകണ്ണു കളും, കേൾവിശക്തിയും, ഗന്ധമറിയാനുള്ള കഴിവും ഇരയെ വളരെ ദൂരെനിന്ന് കൃത്യമായി കണ്ടെത്താൻ സഹായിക്കുന്നു. കടുവക്ക് (Tiger): രാത്രിയിൽ മനുഷ്യ നേക്കാൾ 6 മടങ്ങ് മികച്ച കാഴ്ചശക്തിയും, മികച്ച കേൾവിശക്തിയുമുണ്ട്. കഴുകൻ (Eagle/Hawk): ആകാശത്തുനിന്ന് കിലോ മീറ്ററുകൾ ദൂരെയുള്ള ഇരയെ കൃത്യമായി കാണാനു ള്ള അസാമാന്യകാഴ്ച ശക്തിയുണ്ട്.പാമ്പിന് (Snake)പ്രത്യേക അവയവങ്ങൾവഴി ഇരയുടെ ശരീ രതാപം മനസ്സിലാക്കാനും ഗന്ധം തിരിച്ചറിയാനും സാധിക്കും.ഈ ജീവികൾ അവയുടെ അതിജീവനത്തി നായിമികച്ചനിരീക്ഷണപാടവംഉപയോഗിക്കുന്നു. അപ്പോൾ,മനുഷ്യരോ?അത ല്ലേപറയുന്നത്,കണ്ണുണ്ടായാൽപോര,കാണണം!"ഇത്രയുംപറഞ്ഞുകൊണ്ട്പ്രഭാഷകൻ,സദസ്യരെനോക്കിയപ്പോൾ,അധികംശ്രദ്ധിക്കപ്പെടാതെകിടന്നചില അറിവുകൾകോർത്തിണക്കിയ'അറിവിന്റെപൂമാല'കൈയിൽ കിട്ടിയ ഭാവമായി രുന്നുമിക്കമുഖങ്ങളിലുംകണ്ടത്.എല്ലാവരെയുംനോക്കിവാത്സല്യപൂർവംനോക്കിപുഞ്ചിരിച്ചുകൊണ്ട് പ്രഭാഷകൻ ഇപ്രകാരംതുടർന്നു :"നീതിന്യായകോടതിയുടെ പ്രവർത്തനങ്ങൾ കാണുന്നതിനായി ,കുറച്ചു കുട്ടികൾഒരുകോടതിയിലെത്തി. അവരുടെ അദ്ധ്യാപകൻ, കോടതിമുറിക്കുള്ളിൽകയറിയാൽ എങ്ങനെയാണ് പെരുമാറേണ്ടത്എന്നതിനെപ്പറ്റിനല്ലഒരുക്ലാസ്അവർക്ക് കൊടുത്തിരുന്നു. 'കോടതിയിലെഏറ്റവുംപ്രധാനപ്പെട്ടവ്യക്തിആരാണ്?'അപ്രകാരംക്ലാസിൽപങ്കെടുത്തഒരു കുട്ടി, അദ്ധ്യാപകനോടുചോ ദിച്ചു.'സംശയമെന്താ,ജഡ്ജി,അല്ലാതെപിന്നെയാരാ?'അത്രയധികംകുട്ടികളെകോടതിയിൽഒരുമിച്ചുകണ്ടപ്പോൾ,ജഡ്ജിക്കത് കൗതുകമായി. അദ്ദേഹം,വിവരങ്ങൾ അന്വേഷിച്ചുമനസിലാക്കി.ജഡ്ജിതന്നെഅവിടെഅപ്പോൾ ഉണ്ടായിരുന്നവരെ ആ കുട്ടികൾക്ക്പരിചയപ്പെ ടുത്തി:'ഇത് എന്റെ പ്രോസിക്യൂട്ടർ,ഇവർഅഭി ഭാഷകർ,ഇത് ബെഞ്ച് ക്‌ളാർക്ക് '....അങ്ങനെ ഓരോരുത്തരുടെജോലികളും വിശദീകരിച്ചു.അങ്ങനെ,ആ കുട്ടികളും, അദ്ധ്യാപകരും സന്തോഷത്തോടെമടങ്ങാൻതുടങ്ങിയപ്പോഴാണ്,ഒരുകുട്ടിജഡ്ജിയോടുചോദിച്ചത് :'സാർ,ആ കൂട്ടിൽഒറ്റക്ക് നിൽക്കുന്നത്ആരാണ്?'ചോദ്യംകേട്ട് എല്ലാവ രുംകുട്ടികൈചൂണ്ടിയഭാഗത്തേക്ക്നോക്കി.അത്,പ്രതിക്കൂട്ടിൽ നിന്നിരുന്നപ്രതിയായിരുന്നു.അപ്പോഴാണ് ഒരുഅശരീരിപോലെ ആ ശബ്ദം കേട്ടത് :' സാർ, എന്നെമറന്നു! എനിക്കു വേണ്ടിയല്ലേ സാർ ഈ സ്ഥാപനംതന്നെ പ്രവർത്തിക്കുന്നത്?എന്നിട്ടും,സാർ,എന്നെ മറന്നു.ഇ പ്പോൾ ആ കുട്ടിഅപ്രകാ രംചോദിച്ചില്ലെങ്കിലോ?അതുതന്നെയാണ്പറഞ്ഞത്: 'കണ്ണുണ്ടായാൽപോരാ, കാണണം!'അത് കേവലം കാഴ്ചയെക്കുറിച്ചല്ല, മറിച്ച് നിരീക്ഷണ പാടവത്തെയും തിരിച്ചറിവിനെയും കുറിച്ചാണ്. വെറും കാഴ്ച (Seeing) കൊണ്ട് മാത്രം കാര്യമാകുന്നില്ല, കാര്യങ്ങളെ ആഴത്തിൽ മനസ്സിലാക്കാനുള്ള ഉൾക്കാഴ്ച (Observation) അത്യാവശ്യമാണ്. ഈ പ്രയോഗം ജീവിത സാഹചര്യങ്ങളെ ശരിയായി വിലയിരുത്താനും, പ്രശ്നങ്ങൾ മനസ്സിലാക്കാനും, സുഹൃത്തുക്കളെ തിരിച്ചറിയാനും, അനുഭവങ്ങളിൽ നിന്ന് പാഠങ്ങൾ ഉൾക്കൊള്ളാനും നമ്മെ ഓർമ്മിപ്പിക്കുന്നു. കണ്ണുണ്ടായാൽ പോരാ, കാണണം!കണ്ണുകൾ കൊണ്ട് നമ്മൾ പലതും കാണുന്നുണ്ട്, എന്നാൽ അത് ശ്രദ്ധിക്കുന്നില്ല. നിരീക്ഷണം എന്നത് കാഴ്ചയുടെ മൂർച്ച കൂട്ടലാണ്.ഉൾക്കാഴ്ച (Observation Skill): സംഭവങ്ങളെ അവയുടെ പിന്നിലെ കാരണങ്ങൾ സഹിതം മനസ്സിലാക്കുന്ന തിനെയാണ് കാണണം എന്ന് അർത്ഥ മാക്കുന്ന ത് വെറുതെ കണ്ണുകൾ തുറന്നിരുന്നാൽ മാത്രംപോര.അതിൽ, കാര്യവുമില്ല!"ഇ പ്രകാരംപ്രഭാഷകൻനിർത്തിയപ്പോൾ,സദസ്യരിൽ പലരുംപുതിയവെളിച്ചമുൾ ക്കൊണ്ടസംതൃപ്തിയിലായിരുന്നു.