ഡി.ഡാഡ് സെന്റർ ഉദ്ഘാടനം

Sunday 01 February 2026 12:13 AM IST

കോട്ടയം : ജില്ലാ സോഷ്യൽ പൊലിസ് വിംഗിന് പുതുതായി അനുവദിച്ചിരിക്കുന്ന ഡി.ഡാഡ് സെന്ററിന്റെ (ഡിജിറ്റൽ ഡി അഡീഷൻ സെന്റർ) ഉദ്ഘാടനം ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദ് നിർവഹിച്ചു. ഇതോടൊപ്പം ആശാ വർക്കർമാർക്കായി സൈബർ സുരക്ഷയും കുട്ടികളും എന്ന വിഷയത്തിൽ പൊലീസ് ക്ലബ്ഹാളിൽ ഏകദിന ശില്പശാലയും നടന്നു. അഡി.സൂപ്രണ്ട് എ.കെ വിശ്വനാഥൻ അദ്ധ്യക്ഷത വഹിച്ചു. കോട്ടയം ഡിവൈ.എസ്.പി കെ.എസ് അരുൺ സ്വാഗതം പറഞ്ഞു. ഡോ.വ്യാസ് സുകുമാരൻ പ്രഭാഷണം നടത്തി. എസ്.ഐമാരായ ഡി.ജയകുമാർ , യാസ്മീർ എന്നിവർ പങ്കെടുത്തു.