സി.ബി.ഐ അന്വഷിക്കണം

Sunday 01 February 2026 12:14 AM IST

കോട്ടയം : ലോട്ടറി ക്ഷേമനിധി തട്ടിപ്പിൽ സി.ബി.ഐ അന്വഷണം പ്രഖ്യാപിക്കണമെന്ന് ഓൾ കേരള ലോട്ടറി ഏജൻ്‌സ് ആന്റ് സെല്ലേഴ്‌സ് കോൺഗ്രസ് ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ഫിലിപ്പ് ജോസഫ് ആവശ്യപ്പെട്ടു. ജില്ലാ ലോട്ടറി ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.വി പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. നന്തിയോട് ബഷീർ, ടോണി തോമസ്, പി.എച്ച്.അഷറഫ്, മോഹൻ കെ.തോട്ടുപുറം, ബൈജു പി.ജോർജ്, ജോർജ് വർഗീസ്, വി.മോഹനൻ നായർ, ഏ.ഡി പ്രസാദ്, സി.എൻ പ്രദീപ്, ടി.ഡി സുധാകരൻ, വി.അരവിന്ദൻ, ഏ.വി അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.