എ.ഐ.വൈ.എഫ്  ഗാന്ധി സ്മൃതി 

Sunday 01 February 2026 12:15 AM IST

കുറിച്ചി : എ.ഐ.വൈ.എഫ് ചങ്ങനാശേരി മണ്ഡലം കമ്മിറ്റി കുറിച്ചി മേഖലയിൽ നാൽപ്പതിൻ കവല യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി സ്മൃതി നടത്തി. ജില്ലാ കമ്മിറ്റി അംഗവും ചങ്ങനാശേരി മണ്ഡലം പ്രസിഡന്റുമായ പ്രശാന്ത് മനന്താനം ഉദ്ഘാടനം ചെയ്തു. ഗാന്ധി ചിത്രത്തിൽ പുഷ്പാർച്ചനയും നടത്തി. എ.ഐ.എസ്.എഫ് ജില്ലാ വൈസ് പ്രസിഡന്റ് അശ്വിൻ തമ്പി, കുറിച്ചി ഗ്രാമപഞ്ചായത്ത് 5-ാം വാർഡ് മെമ്പർ ആരതി ബിജുക്കുട്ടൻ, എ.ഐ.വൈ.എഫ് കുറിച്ചി മേഖല കമ്മിറ്റി സെക്രട്ടറി മഹേഷ് മധു, എ.ഐ.വൈ.എഫ് നാൽപ്പതിൻ കവല യൂണിറ്റ് ഭാരവാഹികളായ സെൽവിൻ റോയ്, ബെഫിൻ ജോയ്, നാൽപ്പതിൻ കവല ബ്രാഞ്ച് അംഗങ്ങളായ രത്‌നകുമാർ, ജിക്കുരാജ് തുടങ്ങിയവർ സംസാരിച്ചു.