ട്രിവാൻഡ്രം ഐക്കൺസ് ലയൺസ് ക്ലബ്
Sunday 01 February 2026 3:19 AM IST
തിരുവനന്തപുരം: ട്രിവാൻഡ്രം ഐക്കൺസ് ലയൺസ് ക്ലബ് സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഡ്രഗ് അബ്യൂസും സൈബർ സേഫ്റ്റിയും വിഷയമാക്കി ക്ലാസെടുത്തു. പ്രസിഡന്റ് പുഷ്പ തമ്പിയുടെ അദ്ധ്യക്ഷതയിൽ പ്രിൻസിപ്പൽ ഡിസ്ട്രിക്ട് സെക്രട്ടറി ടി.ബിജു കുമാർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സെക്രട്ടറി അഡ്വ.ഗോപിനാഥ് സൈബർ സേഫ്റ്റി വിഷയത്തിലും എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ഷഫീഖ് ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസുമെടുത്തു. രാജേഷ്,രഗീത ഗംഗാധർ,റെയ്ച്ചൽ എന്നിവർ സംസാരിച്ചു. ഷാജി സ്വാഗതവും സെക്രട്ടറി ദേവകി പ്രസാദ് നന്ദിയും പറഞ്ഞു.