സംസ്ഥാന സമ്മേളനം

Sunday 01 February 2026 3:19 AM IST

തിരുവനന്തപുരം : നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് (എൻ.എഫ്.പി.ആർ) സംസ്ഥാന സമ്മേളനം മന്ത്രി ജി.ആർ.അനിൽ ഉദ്‌ഘാടനം ചെയ്തു.സംസ്ഥാന പ്രസിഡന്റ് ശശികുമാർ കാളികാവ് അദ്ധ്യക്ഷത വഹിച്ചു.ദേശീയ ചെയർമാൻ പ്രകാശ് പി.തോമസ് മുഖ്യപ്രഭാഷണവും വൈസ് പ്രസിഡന്റ് റിട്ട.ജഡ്ജ് ലീലാമണി അനുഗ്രഹ പ്രഭാഷണവും നടത്തി.ഗാനരചയിതാവ് കാര്യവട്ടം ശ്രീകണ്ഠൻ നായർ,ജയൻ പോത്തൻകോട്,എം.നജീബ്,വി.പരമേശ്വരൻ നായർ എന്നിവർ സംസാരിച്ചു.ഭാരവാഹികളായി ശശികുമാർ കാളികാവ് (പ്രസിഡന്റ്),ചന്ദ്രൻ.ബി.കരിയം (ജനറൽ സെക്രട്ടറി),ലളിതാ ഗംഗാധരൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.