നടപ്പാത കൈയേറിയുള്ള കച്ചവടം ഒഴിപ്പിക്കും
Sunday 01 February 2026 12:28 AM IST
കോട്ടയം : ജില്ലയിലെ റോഡരികിൽ നടപ്പാത കൈയേറി അനധികൃത കച്ചവടം നടത്തുന്നവരെ ഒഴിപ്പിക്കാൻ നടപടി സ്വീകരിക്കാൻ ജില്ലാ വികസന സമിതി യോഗം തീരുമാനം. ഇതിനായി തദ്ദേശസ്വയംഭരണ വകുപ്പിനും പൊതുമരാമത്തുവകുപ്പിനും പൊലീസിനും നിർദ്ദേശം നൽകി. റോഡരികിൽ താത്കാലിക ഷെഡ് കെട്ടി കച്ചവടം തുടങ്ങുകയും പിന്നീട് ചെറിയ കടമുറികളാക്കി മാറ്റുകയും ചെയ്യുന്നത് വ്യാപകമായതായി വിഷയം അവതരിപ്പിച്ച ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് പറഞ്ഞു. കാൽനടക്കാർക്കും വാഹനയാത്രക്കാർക്കും ഇത് ബുദ്ധിമുട്ടും സൃഷ്ടിക്കുന്നു. കൃത്യമായ പരിശോധന നടത്തി ഇത്തരം കൈയേറ്റങ്ങൾ ഒഴിപ്പിക്കണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.