'നിന്റെ ശരീരം കാണണം', ദുരനുഭവം വെളിപ്പെടുത്തി ഐശ്വര്യ രാജേഷ്
തുടക്കകാലത്ത് നേരിട്ട മോശം അനുഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞ് നടി ഐശ്വര്യ രാജേഷ്. തനിക്ക് ധരിക്കാൻ അടിവസ്ത്രം തരികയും ശരീരം കാണിക്കണമെന്ന് ഫോട്ടോഗ്രാഫറുടെ പേര് വെളിപ്പെടുത്താതെ ഒരു യുട്യൂബർക്ക് നൽകിയ അഭിമുഖത്തിൽ ഐശ്വര്യ രാജേഷ് പറഞ്ഞു.
'ഞാൻ അന്ന് ചെറുപ്പമായിരുന്നു. സഹോദരന്റെ കൂടെയാണ് പോയത്. ഫോട്ടോഗ്രാഫർ അവനോട് പുറത്തിരിക്കാൻ പറഞ്ഞു. ശേഷം എന്നെ മാത്രം അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി. എനിക്ക് ധരിക്കാൻ അടിവസ്ത്രങ്ങൾ നൽകി. അയാളുടെ മുന്നിൽ വച്ച് തന്നെ മാറാൻ പറഞ്ഞു.
എനിക്ക് നിന്റെ ശരീരം കാണണം എന്നാണ് അയാൾ പറഞ്ഞത്. ആ പ്രായത്തിൽ എങ്ങനെയാണ് ഇൻഡസ്ട്രിയിൽ കാര്യങ്ങൾ നടക്കുന്നതെന്ന് മനസിലാക്കാനുള്ള അറിവുണ്ടാകില്ല.വേണ്ടത്ര അറിവില്ലായിരുന്നു. ഇവിടെ കാര്യങ്ങൾ അങ്ങനെയായിരിക്കുമെന്ന് ഞാൻ കരുതി. ഏതാണ്ട് ഞാൻ തയ്യാറാവുകയും ചെയ്തു. അയാൾ അഞ്ച് മിനിറ്റ് കൂടി സംസാരിച്ചിരുന്നെങ്കിൽ ഞാൻ അതിന് തയ്യാറാകുമായിരുന്നു. പക്ഷേ എനിക്ക് എന്തോ പന്തികേട് തോന്നി. പിന്നാലെ സഹോദരനോട് സമ്മതം വാങ്ങിയിട്ട് വരാമെന്ന് പറഞ്ഞ്മു റിയിൽ നിന്നും ഇറങ്ങിപ്പോന്നു. ഈ സംഭവം ഒരിക്കലും സഹോദരനോട് പറഞ്ഞിട്ടില്ല,' ഐശ്വര്യ രാജേഷ് പറഞ്ഞു.
മലയാളം, തമിഴ്, തെലുങ്ക് സിനിമകളിൽ ആരാധകർ ഏറെയുള്ള നടിയാണ് ഐശ്വര്യ രാജേഷ്. ദുൽഖർ സൽമാന്റെ നായികയായി 'ജോമോന്റെ സുവിശേഷങ്ങൾ' എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ രാജേഷ് മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് സഖാവ്, പുലിമട, അജയന്റെ രണ്ടാം മോഷണം , ഹേർഎന്നീ ചിത്രങ്ങളിലും മലയാളത്തിൽ അഭിനയിച്ചു.മദ്രാസിൽ തെലുങ്ക് കുടുംബത്തിൽ ആണ് ജനനം. പിതാവ് രാജേഷ് തെലുങ്കിൽ നടനായിരുന്നു.