വാർഷിക ശഹാദദാന സമ്മേളനം

Saturday 31 January 2026 8:48 PM IST

കണ്ണൂർ: മാളികപ്പറമ്പ് ഹസനിയ്യയുടെ വാർഷിക ശഹാദ ദാന സമ്മേളനം ഇന്ന് വൈകീട്ട് ആറരക്ക് മാളികപ്പറമ്പ് ഹൈസ്‌കൂൾ ഗ്രൗണ്ടിൽ വെച്ച് നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.പാണക്കാട് സയ്യിദ് നൗഫൽ അലി ശിഹാബ് തങ്ങൾ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഹസനിയ്യ പ്രിൻസിപ്പാൾ മുഹമ്മദ് നൂറാനി മൗലവി അദ്ധ്യക്ഷത വഹിക്കും.

ഹസനിയ്യ മുഖ്യ ഉപദേശകർ സയ്യിദ് ഹാശിം ബാഫഖി തങ്ങൾ സനദ് ദാനം നിർവഹിക്കും. പ്രമുഖ പണ്ഡിതനും വാഗ്മിയുമായ അൽഹാഫിസ് സിറാജുദ്ദീൻ അൽ ഖാസിമി പത്തനാപുരം മുഖ്യപ്രഭാഷണം നടത്തും.വാർത്താസമ്മേളനത്തിൽ ഹസനിയ്യ പ്രിൻസിപ്പാൾ മുഹമ്മദ് നൂറാനി മൗലവി, സെക്രട്ടറി ഖാലിദ് ഹാജി മുരിങ്ങോളി , മുജീബ് വഹബി, അബ്ദുസ്സലാം മുല്ലപ്പുറം,സുഫിയാൻ ബാഖവി എന്നിവർ പങ്കെടുത്തു.