ചേംബർ ഓഫ് കൊമേഴ്സ് കണ്ണൂർ ബീച്ച് റൺ ഇന്ന്

Saturday 31 January 2026 8:50 PM IST

കണ്ണൂർ: മലബാർ ചേംബർ ഓഫ് കൊമേഴ്സിന്റെ ഒൻപതാമത് കണ്ണൂർ ബീച്ച് റൺ ഹാഫ് മാരത്തോൺ ഇന്ന് രാവിലെ അഞ്ചിന് പയ്യാമ്പലം പാർക്കിൽ ആരംഭിക്കും. ഇന്ത്യൻ അത്ലറ്റ് ജിൻസൺ ജോൺസനാണ് ഈ വർഷത്തെ ബീച്ച് റണ്ണിന്റെ ബ്രാൻഡ് അംബാസിഡർ. 21 കിലോമീറ്റർ പുരുഷ-വനിതാ വിഭാഗങ്ങളിൽ ഒന്നുമുതൽ മൂന്നുവരെ സ്ഥാനം നേടുന്നവർക്ക് യഥാക്രമം 1,30,000, 85,000, 40,000 ക്യാഷ് പ്രൈസ് സമ്മാനിക്കും. പത്ത് കിലോമീറ്റർ വിഭാഗത്തിൽ ഒന്ന് മുതൽ മൂന്ന് സ്ഥാനം നേടുന്നവർക്ക് യഥാക്രമം 30000, 15000, 6000 എന്നിങ്ങനെയും വെറ്ററൻസ് പത്ത് കി.മി മത്സരത്തിൽ 20000, 10000, 4000 ,ഹെൽത്ത് റൺ വിഭാഗത്തിൽ മൂന്നുകിലോമീറ്റർ വിജയികൾക്ക് 5000, 25000, 1000 വീതവും ക്യാഷ് പ്രൈസ് ലഭിക്കും.വാർത്താസമ്മേളനത്തിൽ ചേംബർ ഭാരവാഹികളായ സച്ചിൻ സുര്യകാന്ത്, കെ.ഹനീഷ് വാണിയാങ്കണ്ടി, എ.കെ .റഫീഖ്, ദിനേഷ് ആലിങ്കീൽ എന്നിവർ പങ്കെടുത്തു .