സമന്വയ ഫോക്ഫെസ്റ്റ് 26 ഇന്ന്

Saturday 31 January 2026 8:53 PM IST

കാഞ്ഞങ്ങാട്:നാട്യരത്നം കണ്ണൻ പാട്ടാളി സ്മാരക കഥകളി ട്രസ്റ്റ്, കർണാടക ബോർഡർ ഏരിയ ഡവലപ്മെമെന്റ് അതോറിറ്റി, കർണാടക ജനപദ പരിഷത്ത്, കന്നട വികസന അതോറിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സമന്വയ ഫോക്ക് ഫെസ്റ്റ് അരവത്ത് ആംഫീ തീയേറ്ററിൽ ഇന്ന് നടക്കും. രാവിലെ പത്തരക്ക് കർണാടക ഡെപ്യൂട്ടി സ്പീക്കർ രുദ്രപ്പ മനപ്പലമണി ഉദ്ഘാടനം ചെയ്യും സോമണ്ണ ബേവിൻമരദ് അദ്ധ്യക്ഷത വഹിക്കും. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പുരസ്കാരങ്ങൾ സമ്മാനിക്കും. രാജ് മോഹൻ ഉണ്ണിത്താൻ എം.പി മുഖ്യാതിഥിയാകും ശിവാനന്ദ കൊട്ട്വൻ കടപ്പാടി, ഡോ.ജയരാജൻ കാനാട്, എ.മുനിറ എന്നിവരുടെ പുസ്തകങ്ങൾ ചടങ്ങിൽ പ്രകാശനം ചെയ്യും. സമാപനം വൈകീട്ട് അഞ്ചരക്ക് സി എച്ച്.കുഞ്ഞമ്പു എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഡോ.എ.എം. ശ്രീധരൻ അദ്ധ്യക്ഷത വഹിക്കും. വാർത്താസമ്മേളനത്തിൽ ഡോ.എ.എം.ശ്രീധരൻ, പ്രഭാകരൻ കാഞ്ഞങ്ങാട്, ഡോ.ജയരാജൻ കാനായി എന്നിവർ സംബന്ധിച്ചു