ഇരിട്ടി ദേശീയപാതയിൽ ക്ലീൻ ഡ്രൈവ്
Saturday 31 January 2026 8:59 PM IST
ഇരിട്ടി:നഗരസഭയുടെ നേതൃത്വത്തിൽ കളറോഡ് മുതൽ ഉവ്വാപള്ളി വരെയുള്ള ദേശീയ പാതയുടെ ഇരുവശത്തും വലിച്ചെറിഞ്ഞ മാലിന്യങ്ങൾ നിക്കം ചെയ്തു. നഗരസഭയിലെ 34 വാർഡുകളെയും 10 മേഖലകളാക്കി തിരിച്ചാണ് ശുചീകരിച്ചത്.കൗൺസിലർ മാരുടെ നേതൃത്വത്തിൽ പൊതുജനങ്ങളും ഹരിതസേനാഗങ്ങളും കുടുംബശ്രി പ്രവർത്തകരുംതൊഴിലുറപ്പ് തൊഴിലാളികളും,, വ്യാപാരികളും സന്നദ്ധ പ്രവർത്തകരും നഗരസഭ ജീവനക്കാരും ക്ലിനിംങ്ങിൽ പങ്കാളികളായി. ക്ലിനിംഗ് ഡ്രൈവിന്റെ ഉദ്ഘാടനം ചാവശേരി ടൗണിൽ നഗരസഭ ചെയർപേഴ്സൺ വി.വിനോദ് നിർവ്വഹിച്ചു. വൈസ് ചെയർപേഴ്സൺ കെ.സോയ അദ്ധ്യക്ഷത വഹിച്ചു. ക്ലിൻ സിറ്റി മാനേജർ രാജീവൻ കെ.വി.സ്വാഗതം പറഞ്ഞു. കൗൺസിലർമാരായ കെ.പി.അജേഷ് ,അനിത, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ കെ.ആർ.അശോകൻ, എം.പി.മനോജ്, പത്മരാജ്,സി.പി.ബിന്ദു എന്നിവർ പ്രസംഗിച്ചു.