'വെടിയുണ്ട ഇടത് നെഞ്ചിൽ തുളച്ചുകയറി പിൻഭാഗത്തു കൂടി പുറത്തുവന്നു' സി ജെ റോയ്‌യുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

Saturday 31 January 2026 10:48 PM IST

ബംഗളുരു: ആദായ നികുതി വകുപ്പിന്റെ റെയ്ഡിനിടെ സ്വയം വെടിവച്ച് മരിച്ച കോൺഫിഡന്റ് ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ ഡോ. സി.ജെ. റോയ്‌യുടെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. വെടിയുണ്ട ഇടത് നെഞ്ചിൽ തുളച്ചുകയറി റോയ് തത്ക്ഷണം മരിച്ചതായി പോസ്റ്റ്മോർ‌‌ട്ടം റിപ്പോർട്ടിൽ പറയുന്നു. നെഞ്ചിൽ തുളച്ചു കയറിയ വെടിയുണ്ട ഹൃദയത്തെയും ശ്വാസകോശത്തെയും കീറിമുറിച്ച് പിൻഭാഗത്തു കൂടി പുറത്തുകടന്നു. 6.35 എം.എം വലുപ്പമുള്ള വെടിയുണ്ട കണ്ടെത്തിയിട്ടുണ്ട്. നെഞ്ചിൽ തോക്ക് ചേർത്തുവച്ച് ഒറ്റത്തവണയാണ് വെടിവച്ചത്. വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവരും.

ലാങ്ഫ‌ഡ് ടൗണിലെ കമ്പനി ആസ്ഥാനത്ത് ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നേകാലിനായിരുന്നു സി.ജെ. റോയ് ഇൻകംടാക്സ് റെയ്ഡിനിടെ ജീവനൊടുക്കിയത്. കൊ​ച്ചി​യി​ൽ​നി​ന്നു​ള്ള​ ​എ​ട്ടം​ഗ​ ​ആ​ദാ​യ​നി​കു​തി​ ​സം​ഘ​മാ​ണ് ​റെ​യ്ഡ് ​ന​ട​ത്തി​യ​ത്.​ ​നോ​ട്ടീ​സ് ​ന​ൽ​കി​ ​റോ​യി​യെ​ ​ദു​ബാ​യി​ൽ​നി​ന്ന് ​വി​ളി​ച്ചു​വ​രു​ത്തി​യ​ ​ശേ​ഷ​മാ​യി​രു​ന്നു​ ​റെ​യ്ഡ്. പ​രി​ശോ​ധ​ന​യും​ ​ന​ട​പ​ടി​ക​ളും​ ​നി​യ​മ​പ​ര​മാ​ണെ​ന്നും​ ​സ​മ്മ​ർ​ദ​മു​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് ​റോ​യ് ​എ​ഴു​തി​ ​ന​ൽ​കി​യി​രു​ന്നെ​ന്നും​ ​ഐ.​ടി​ ​വൃ​ത്ത​ങ്ങ​ൾ​ ​അ​നൗ​ദ്യോ​ഗി​ക​മാ​യിപ​റ​യു​ന്നു.​ ​വ്യാ​ഴാ​ഴ്ച​യാ​ണ് ​റോ​യി​യു​ടെ​ ​മൊ​ഴി​ ​രേ​ഖ​പ്പെ​ടു​ത്തി​യ​ത്.​ ​മ​റ്റൊ​രു​ ​സാ​ക്ഷി​യു​ടെ​ ​സാ​ന്നി​ദ്ധ്യ​ത്തി​ലാ​ണ് ​ന​ട​പ​ടി​യെ​ന്നും​ ​വ​കു​പ്പ് ​വൃ​ത്ത​ങ്ങ​ൾ​ ​വി​ശ​ദീ​ക​രി​ക്കു​ന്നു.​

അതേസമയം ആദായനികുതി ഉദ്യോഗസ്ഥരാണ് റോയ്‌യുടെ മരണത്തിന് കാരണമെന്ന് സഹോദരൻ സി.ജെ. ബാബു ആരോപിച്ചു. ഉദ്യോഗസ്ഥർ സമ്മർദ്ദത്തിൽ ആക്കിയതിനെ തുടർന്നാണ ജീവനൊടുക്കിയതെന്ന് ലീഗൽ അഡ്വൈസർ പ്രകാശ് ഇന്നലെ പറഞ്ഞിരുന്നു. ആദായ നികുതിയുമായി ബന്ധപ്പെട്ട അപ്പലേറ്റ് ട്രൈബ്യൂണലിലും കർണാടക ഹൈക്കോടതിയിലും കോൺഫിഡന്റ് ഗ്രൂപ്പിന് കേസുകളുണ്ടായിരുന്നു.