വികസന മുന്നേറ്റ ജാഥക്ക് തുടക്കം

Saturday 31 January 2026 11:23 PM IST

ചേർത്തല:സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങളുയർത്തി മന്ത്രി പി. പ്രസാദ് നയിക്കുന്ന ചേർത്തല നിയോജക മണ്ഡലം വികസന സന്ദേശയാത്ര തുടങ്ങി. മുഹമ്മ കല്ലാപ്പുറത്ത് സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ മന്ത്രിക്കു പതാക കൈമാറി ഉദ്ഘാടനം ചെയ്തു. കെ.ഡി. അനിൽകുമാർ അദ്ധ്യക്ഷനായി. നേതാക്കളായ ടി.ജെ.ആഞ്ചലോസ്,വി.ജി. മോഹനൻ,എൻ.എസ്. ശിവപ്രസാദ്,കെ.ബി. ബിമൽ റോയ്,ബി.സലിം,പി.എസ്.ഷാജി,വി.ടി.രഘുനാഥൻ നായർ, ഹാപ്പി പി. അബു,ബൈരഞ്ജിത്ത്,എം.സി.സിദ്ധാർത്ഥൻ,ടി.എം.ഷെരീഫ്, പി.ഡി.ബിജു,തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.

ആദ്യദിനസമാപന സമ്മേളനം മുഹമ്മ ബസ് സ്റ്റാന്റിന് സമീപം സി.പി.ഐ സംസ്ഥാന കൗൺസിലംഗം ജി.കൃഷ്ണ പ്രസാദ് ഉദ്ഘാടനം ചെയ്തു. ഫെബ്രുവരി രണ്ടിന് വയലാറിൽ ജാഥ സമാപിക്കും.