സീനിയർ സിറ്റിസൺസ് കൗൺസിൽ സംവാദം

Saturday 31 January 2026 11:25 PM IST

മാന്നാർ: മാന്നാർ സീനിയർ സിറ്റിസൺസ് കൗൺസിൽ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി "വയോജനങ്ങളും സമകാലീന വെല്ലുവിളികളും " എന്ന വിഷയത്തിൽ പ്രശാന്തിയിൽ സംവാദം സംഘടിപ്പിച്ചു. കൗൺസിൽ പ്രസിഡന്റ്‌ മേജർ ജയകുമാർ.എൽ, വിംഗ് കമാണ്ടർ എസ്.പരമേശ്വരൻ എന്നിവർ പ്രസംഗിച്ചു. ഡോ.കെ.ബാലകൃഷ്ണപിള്ള വിഷയാവതരണം നടത്തി. ഡോ.അജയകുമാർ പി.വി മോഡറേറ്ററുമായി. ഡോ.മോഹനൻ പിള്ള, എയർ വൈസ് മാർഷൽ ശ്രീകുമാർ പി.കെ (റിട്ട.), രാജീവൻ ആർ.എൻ. ശ്രീകുമാർ, ഗോപാലകൃഷ്ണപിള്ള കലാലയം, ത്വാഹാകോയ, അനിൽ.എം,ത്രിവിക്രമൻ പിള്ള എന്നിവർ സംവാദത്തിൽ പങ്കെടുത്തു.