മ്യൂസിക് ആൻഡ് ഫുഡ് ഫെസ്റ്റ്
Saturday 31 January 2026 11:26 PM IST
ആലപ്പുഴ : ആലപ്പുഴ വൈ.എം.സി.എയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന എലൈവ് മ്യൂസിക് ആൻഡ് ഫുഡ് ഫെസ്റ്റ്, വൈ.എം.സി.എ പ്രസിഡന്റ് മൈക്കിൾ മത്തായി ഉദ്ഘാടനം ചെയ്തു. സജി പോൾ, ഡോ. പി.കുര്യൻ വർഗീസ്, ആനന്ദ് ബാബു, ഹാരിസ് സരോവരം, പി. വെങ്കിട്ടരാമ അയ്യർ, സുബൈർ. എം., ഡോ. രാജീവ്, രാജേഷ് ചാത്തനേഴത്ത്, റോണി മാത്യു തുടങ്ങിയവർ സംസാരിച്ചു. വൈകിട്ട് 6 മുതൽ 10 വരെയാണ് പ്രവേശനം.വ്യത്യസ്ത രുചികളുമായി ആലപ്പുഴയിലെ പ്രശസ്ത ഹോട്ടലുകളുടേയും, കേറ്റേഴ്സിന്റെയും ഫുഡ് സ്റ്റാളുകളാണ് ഫെസ്റ്റിൽ ഉള്ളത്. ഫെസ്റ്റിവൽ ഇന്ന് അവസാനിക്കും.
പ്രവേശനം സൗജന്യമാണ്.