പുരസ്‌കാരത്തിന് അപേക്ഷിക്കാം ക്ഷണിച്ചു

Sunday 01 February 2026 3:25 AM IST

തിരുവനന്തപുരം: ജില്ലയിൽ 2024-25ൽ മികച്ച ജന്തുക്ഷേമ പ്രവർത്തനങ്ങൾ നടത്തിയ വ്യക്തി,സംഘടനയ്ക്ക് മൃഗസംരക്ഷണ വകുപ്പ് ജില്ലാ തലത്തിൽ തിരഞ്ഞെടുത്ത് പുരസ്കാരം നൽകും. മികച്ച പ്രവർത്തനങ്ങൾ കാഴ്ചവച്ച വ്യക്തികൾ,​രജിസ്റ്റേർഡ് സംഘടനകൾ എന്നിവർക്കും അപേക്ഷിക്കാം. അപേക്ഷകൾ ബന്ധപ്പെട്ട രേഖകളും പ്രവർത്തനങ്ങളുടെ വിവരങ്ങൾ,വെറ്ററിനറി ഡോക്ടറുടെ ശുപാർശയും സഹിതം ഫെബ്രുവരി 5ന് മുമ്പ് ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ സമർപ്പിക്കണം. കഴിഞ്ഞ അഞ്ചുവർഷത്തിൽ അവാർഡ് ലഭിച്ചവരെ പരിഗണിക്കുന്നതല്ല. തിരഞ്ഞെടുക്കുന്നവർക്ക് 10,​000 രൂപ ക്യാഷ് അവാർഡ് നൽകും.