പൊതുജനാരോഗ്യ സംരക്ഷണ സദസ്
Saturday 31 January 2026 11:27 PM IST
അമ്പലപ്പുഴ: കേരള ഗവ. നേഴ്സസ് അസോസിയേഷൻ (കെ. ജി എൻ. എ) പൊതുജനാരോഗ്യ സംരക്ഷണ സദസ് സംഘടിപ്പിച്ചു. രാജ്യത്തിനും ലോകത്തിനും മാതൃകയായ കേരളത്തിന്റെ ആരോഗ്യ മേഖലയെ തകർക്കുന്ന വലതുപക്ഷത്തിന്റെയും ഏതാനും മാധ്യമങ്ങളുടെയും ബോധപൂർവ്വമായ നീക്കത്തിനെതിരെയാണ് സദസ് സംഘടിപ്പിച്ചത്. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി അങ്കണത്തിൽ കെ. ജി. എൻ .എ മെഡിക്കൽ കോളേജ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടി എച്ച്. സലാം എം .എൽ .എ ഉദ്ഘാടനം ചെയ്തു. കെ .ജി .എൻ .എ ഏരിയ പ്രസിഡൻ്റ് എസ് .സേതു അധ്യക്ഷയായി. സി. സി .നയനൻ, എൽ. ദീപ, ജയലാൽ എന്നിവർ സംസാരിച്ചു.കെ. വീണ സ്വാഗതം പറഞ്ഞു.