രക്തസാക്ഷിത്വ ദിനാചരണം

Sunday 01 February 2026 1:28 AM IST

ബുധനൂർ : മഹാന്മാഗാന്ധിയുടെ രക്തസാഷിത്വദിനാചരണത്തിന്റെ ഭാഗമായി കോൺഗ്രസ്‌ ബുധനൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജി അനുസ്മരണം നടത്തി. അനുസ്മരണ സമ്മേളനം ബ്ലോക്ക്‌ പ്രസിഡന്റ്‌ സുജിത് ശ്രീരംഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ കെ.ആർ.മോഹനൻ അദ്ധ്യക്ഷത വഹിച്ചു. കെ.സി.അശോകൻ, ടി.കെ.രമേശൻ, ജോൺ ഉളുന്തി, ലേഖ മോഹൻ, വി.സി.കൃഷ്ണൻകുട്ടി, കല്ലാർ മദനൻ, ഹരി ഗ്രാമം, മഹേശ്വരൻ എണ്ണക്കാട്, ശ്രീകുമാർ യാഥാവ്‌, അരവിന്ദാക്ഷകുറുപ്പ്, ഗോപകുമാർ, ശശിധരൻ, മുരളി പഠനശേരി, ബിനു ഉളുന്തി, കവിത മദനൻ, സുനിത, റോബിൻ തുടങ്ങിയവർ പ്രസംഗിച്ചു.