'ശമ്പള വർദ്ധനവ് നടപ്പിലാക്കണം'

Sunday 01 February 2026 12:15 AM IST

തൃശൂർ: ഗവ. മെഡിക്കൽ കോളേജ് നെഞ്ച് രോഗാശുപത്രി എച്ച്.ഡി.എസ് ജീവനക്കാരുടെ ശമ്പള വർദ്ധന ഉടൻ നടപ്പിലാക്കണമെന്ന് മെഡിക്കൽ കോളേജ് എച്ച്.ഡി.എസ് എംപ്ലോയീസ് കോൺഗ്രസ് യോഗം ആവശ്യപ്പെട്ടു. ജീവനക്കാർക്ക് വിരമിക്കൽ ആനുകൂല്യം, ഇ.എസ്.ഐ, ഇ.പി.എഫ് ആനുകൂല്യങ്ങളും ഉറപ്പുവരുത്തണം. പുതിയ മെഡിക്കൽ കോളേജ് ആശുപത്രിയിൽ, ജീവനക്കാർക്ക് കാഷ്വൽ ലീവും ദേശീയ അവധി ദിവസങ്ങളിൽ ജോലി ചെയ്യുന്നവർക്ക് ഇരട്ടി ശമ്പളവും നൽകുവാൻ അധികാരികൾ തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. ഐ.എൻ.ടി.യു.സി ജില്ലാ വൈസ് പ്രസിഡന്റ് കെ.എൻ.നാരായണൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജനറൽ സെക്രട്ടറി സി.ഡി.വിത്സ അദ്ധ്യക്ഷത വഹിച്ചു. ഡി.ഉണ്ണിക്കുട്ടൻ, വി.പി.ഷീജ, പി.എസ്.ഷോബി തുടങ്ങിയവർ സംസാരിച്ചു.