അച്ഛന്റെ വെട്ടേറ്റ് മകന് പരിക്ക്
Sunday 01 February 2026 1:19 AM IST
കോട്ടയം : കുടുംബവഴക്കിനിടെ അച്ഛന്റെ വെട്ടേറ്റ് മകന് പരിക്ക്. മറിയപ്പള്ളി സ്വദേശിയായ മുരളിയും മകൻ അഖിലും തമ്മിലാണ് വഴക്കുണ്ടായത്. ചിങ്ങവനം പൊലീസ് മുരളിയെ കസ്റ്റഡിയിൽ എടുത്തു. അഖിലിനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.