ഫുട്ബാൾ ചാമ്പ്യൻഷിപ്പ്

Monday 02 February 2026 12:34 AM IST

കോട്ടയം : എസ്.എച്ച്.മൗണ്ട് പബ്ലിക് സ്‌കൂൾ ഗ്രൗണ്ടിൽ നടന്ന സെൻട്രൽ സൗത്ത് സോൺ ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ ആലപ്പുഴ കാർമൽ പോളിടെക്‌നിക് കോളേജ് ടീം ചാമ്പ്യന്മാരായി. കോട്ടയം ഗവ.പോളിടെക്‌നിക് കോളേജിനാണ് രണ്ടാംസ്ഥാനം. കാർമൽ പോളിടെക്‌നിക്കിലെ രാജ്കമൽ മികച്ച കളിക്കാരനായും, കോട്ടയം ഗവ.പോളിടെക്‌നിക്കിലെ ഹനീൻ മികച്ച പ്രോമിസിംഗ് പ്ലെയറായും, കോട്ടയം പോളിയിലെ വിവേക് കൃഷ്ണൻ മികച്ച ഗോൾകീപ്പർ ആയും തിരഞ്ഞെടുക്കപ്പെട്ടു. സ്‌കൂൾ മാനേജർ ഫാ.റെജി സമ്മാനദാനം നടത്തി. മുഹമ്മദ് ഷിജു, നെകുൽ ബ്രൈറ്റ്, റാണി പോൾ, ജെയ്ക്ക് ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.