കേരളോത്സവം തിരിതെളിഞ്ഞു
Monday 02 February 2026 12:35 AM IST
കോട്ടയം : ജില്ലാതല കേരളോത്സവം എം.ടി സെമിനാരി സ്‌കൂൾ ഓഡിറ്റോറിയത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ, അംഗങ്ങളായ അജിത് മുതിരമല, പി.കെ. വൈശാഖ്, ശ്രീലേഖ ആർ.എളൂക്കന്നേൽ, അഭിലാഷ് ചന്ദ്രൻ, ആൻ മരിയ ജോർജ്, വിജയമ്മ ബാബു, എം.കെ രാജേഷ് എന്നിവർ പങ്കെടുത്തു. ഫെബ്രുവരി നാലിന് ഉച്ചകഴിഞ്ഞ് 2.30 ന് ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടക്കുന്ന സമാപന ചടങ്ങിൽ കളക്ടർ ചേതൻകുമാർ മീണ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും.