ലെക്കോൾ ചെമ്പക സ്‌കൂൾ ശാസ്ത്രമേള; "സ്പെക്ട്രം 2k26"

Sunday 01 February 2026 6:12 PM IST

തിരുവനന്തപുരം: ലെക്കോൾ ചെമ്പക സിൽവർ റോക്സിന്റെ ഈ വർഷത്തെ ശാസ്ത്രമേള (സ്പെക്ട്രം 2k26) ഇന്നലെ സ്കൂൾ അങ്കണത്തിൽ നടത്തി. ശാസ്ത്ര ഗവേഷകനും, പരിസ്ഥിതി സംരക്ഷകനും സി-ഡിറ്റിന്റെ മുൻ ഡയറക്ടറും, കേരള യൂണിവേഴ്സിറ്റിയുടെ മുൻ ബയോ ഇൻഫർമാറ്റിക്സ് വിഭാഗത്തിന്റെ ഡീനും പ്രൊഫസറുമായ ഡോക്ടർ അച്യുത് ശങ്കർ പരിപാടി ഉദ്ഘാടനം ചെയ്തു.

സ്കൂൾ ചെയർമാൻ വി എൻ പി രാജ്, സീനിയർ സ്കൂൾ വൈസ് പ്രിൻസിപ്പൾ ആനി ചെറിയാൻ, ജൂനിയർ സ്കൂൾ വൈസ് പ്രിൻസിപ്പൽ ഐ വി ജോൺ, മിഡിൽ-സീനിയർ സ്കൂൾ കോഡിനേറ്റർ റജീന വിവേക് എന്നിവർ ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്തു. വിവിധ ക്ലാസുകളിലെ വിദ്യാർത്ഥികൾ തയ്യാറാക്കിയ നവീന ശാസ്ത്ര പ്രദർശനങ്ങൾ ശ്രദ്ധേയമായി. കുട്ടികളുടെ ശാസ്ത്രീയ ചിന്തയും സൃഷ്ടിപരമായ കഴിവുകളും പ്രദർശിപ്പിക്കാനുള്ള ഒരു വേദിയായിരുന്നു ശാസ്ത്രമേള.