പണിമുടക്ക് നോട്ടീസ് നല്കി

Monday 02 February 2026 11:20 PM IST

തൊടുപുഴ : കേന്ദ്ര സർക്കാരിന്റ തൊഴിലാളിവിരുദ്ധ കർഷക ദ്രോഹ നയങ്ങൾക്കെതിരെ ഫെബ്രുവരി 12 ന് നടക്കുന്ന ദേശീയ പണിമുടക്കിന് മുന്നോടിയായി കളക്ടറേറ്റിലും താലൂക്ക് ആഫിസുകളിലും പണിമുടക്ക് നോട്ടീസ് നല്കി. തൊടുപുഴ താലൂക്ക് ആഫീസിൽ എൻ ജി ഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് റ്റി എം ഹാജറ പണിമുടക്കിന് നോട്ടീസ് നല്കി. ഇടുക്കിയിൽ സമരസമതി ജില്ലാ ചെയർമാൻ സി കെ എം ബഷീർ ഉടുമ്പൻ ചോലയിൽ കെ വി സാജൻ ദേവികുളം പി എസ് സതീഷ് കുമാർ പീരുമേട് പി പുഷ്പരാജ് എന്നിവർ നോട്ടിസ് നല്കി.