കേരളത്തെ അവഗണിച്ചു : ജോസ് കെ.മാണി
Monday 02 February 2026 12:25 AM IST
കോട്ടയം : കേരളത്തോട് രാഷ്ട്രീയ വൈരാഗ്യം പ്രകടമാക്കുന്നതാണ് കേന്ദ്ര ബഡ്ജറ്റെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ.മാണി എം.പി പറഞ്ഞു. സംസ്ഥാനത്തെ പൂർണമായും അവഗണിച്ചു. ഇത് ഒരു ജനതയെ അവഹേളിക്കുന്നതിന് തുല്യമാണ്. വേഗ റെയിൽ ഇടനാഴിയിൽ സംസ്ഥാനത്തെ ഉൾപ്പെടുത്തുമെന്നത് ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കാര്യമാണ്. രാജ്യത്ത് 12 പുതിയ ജലപാതകൾ പ്രഖ്യാപിച്ചതിലും കേരളമില്ലെന്നും അദ്ദേഹം പറഞ്ഞു.