സംസ്‌കൃത അദ്ധ്യാപക ഫെഡറേഷൻ സമ്മേളനം
Monday 02 February 2026 12:09 AM IST
കണ്ണൂർ: എൽ.പി തലത്തിൽ സംസ്‌കൃതോത്സവം ആരംഭിക്കണമെന്ന് കേരള സംസ്‌കൃത അദ്ധ്യാപക ഫെഡറേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം കണ്ണൂർ മേയർ അഡ്വ.പി. ഇന്ദിര നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് ശ്രീജിത്ത് ചീമേനി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് സി.പി സനൽ ചന്ദ്രൻ ആമുഖഭാഷണം നടത്തി. കെ.ഡി.എസ്.സി.എഫ് സംസ്ഥാന പ്രസിഡന്റ് സി. സുരേഷ് കുമാർ മുഖ്യഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി സി.പി സുരേഷ്‌കുമാർ മുഖ്യാതിഥിയായി പങ്കെടുത്തു. സംസ്ഥാന സമിതി അംഗം എൻ.വി പ്രജിത്ത്, വി.ടി ഹരിപ്രസാദ് എന്നിവർ സംസാരിച്ചു. ചടങ്ങിൽ ഈ വർഷം സർവ്വീസിൽ നിന്നും വിരമിക്കുന്ന കെ.വി മനോജ്, ഇന്ദിര പയ്യന്നൂർ, ടി.വി ജാസ്മിൻ എന്നിവർക്ക് യാത്രയയപ്പ് നൽകി. ട്രഷറർ കെ.എം ദിനു നന്ദി പറഞ്ഞു. ഭാരവാഹികൾ:
ശ്രീജിത്ത് ചീമേനി -പ്രസിഡന്റ്, എം. പ്രസാദ് -സെക്രട്ടറി.