സൗജന്യ പച്ചക്കറി തൈ, ജൈവവള വിതരണം

Monday 02 February 2026 12:17 AM IST
സൗജന്യ പച്ചക്കറി തൈ, ജൈവവള വിതരണം പയ്യന്നൂർ കൃഷി ഓഫീസർ എ.വി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.

പയ്യന്നൂർ: റോട്ടറി പയ്യന്നൂർ മിഡ്ടൗണും ഒരുമ ആർ.സി.സിയും സംയുക്തമായി 'അടുക്കളത്തോട്ടം' എന്ന പേരിൽ സൗജന്യ പച്ചക്കറി തൈകളും ജൈവവളവും വിതരണം ചെയ്തു. തായിനേരി ഒരുമ സൗഹൃദ വേദി ഓഫീസ് കെട്ടിടത്തിൽ നടന്ന ചടങ്ങിൽ റോട്ടറി പയ്യന്നൂർ മിഡ് ടൗൺ പ്രസിഡന്റ് അശോകൻ വേങ്ങയിൽ അദ്ധ്യക്ഷത വഹിച്ചു. പയ്യന്നൂർ കൃഷി ഓഫീസർ എ.വി രാധാകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. ഡോ. ടി. രഞ്ജിത്ത് കുമാർ, പ്രൊഫ. കെ. രാജഗോപാൽ, വി. നാരായണൻ, കീർത്തി നാരായണൻ എന്നിവർ സംസാരിച്ചു. പ്രോഗ്രാം ചെയർമാൻ പി. ദിനേശ് കുമാർ സ്വാഗതവും, ക്ലബ്ബ് സെക്രട്ടറി ഡോ. പ്രവീൺ ഗോപിനാഥ് നന്ദിയും പറഞ്ഞു. ചടങ്ങിൽ കെ.പി നാരായണൻ കുട്ടി, സദാനന്ദൻ കക്കൊപ്രത്ത്, ഡോ. വി.എസ് അനിൽ കുമാർ, കെ. സരേന്ദ്രൻ, ബിന്ദു ദിനേശ് എന്നിവർ പങ്കെടുത്തു.