തെരുവ് വിളക്കുകൾ തെളിയുന്നില്ല
Monday 02 February 2026 1:54 AM IST
നേമം: കരമന-കളിയിക്കാവിള പാതയിൽ റോഡിന്റെ മീഡിയനിൽ സ്ഥാപിച്ച വൈദ്യുതി വിളക്കുകൾ ആഴ്ചകളായി പ്രവർത്തനരഹിതം.ഇതുവഴിയുള്ള രാത്രി സഞ്ചാരം ഇരുട്ടിലൂടെയാണ്. പ്രാവച്ചമ്പലം മുതൽ കൊടിനട വരെയുള്ള നാലുവരി പാതയിലെ 5 കിലോമീറ്റർ യാത്രയാണ് ദുസകമായത്.112.07 കോടി രൂപ ചെലവിൽ 30.2 മീറ്റർ വീതിയിലാണ് റോഡ് നിർമ്മാണം.നാലുവരി പാതയിലെ ഇരുവശത്തുമായി 10.5 മീറ്റർ വീതിയിൽ റോഡും 3 മീറ്റർ വീതിയിൽ മീഡിയനുമാണുള്ളത്.ഈ മീഡിയനിൽ സ്ഥാപിച്ചിട്ടുള്ള എൽ.ഇ.ഡി വിളക്കുകളാണ് ആഴ്ചകളായി കത്താത്തത്.