കുമ്പിച്ചൽ കടവ് പാലം 11ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Monday 02 February 2026 1:54 AM IST

വെള്ളറട: അമ്പൂരി കുമ്പിച്ചൽ കടവ് പാലം 11ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 11ന് വൈകിട്ട് 5ന് അമ്പൂരി സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂളിൽ നടക്കുന്ന യോഗത്തിൽ മുഖ്യമന്ത്രി സംസാരിക്കും. മന്ത്രി മുഹമ്മദ് റിയാസ് അദ്ധ്യക്ഷത വഹിക്കും. മന്ത്രി ഒ.ആർ കേളു മുഖ്യാതിഥിയാകും. കിഫ്ബിയിൽ നിന്നും 19 കോടിയിലധികം രൂപ ചെലവഴിച്ചാണ് പാലം നിർമ്മിച്ചത്. നെയ്യാർ റിസർവയറിൽ ഒറ്റപ്പെട്ടുപോയ 11ആദിവാസി ഊരിലെ ജനങ്ങളുടെ ദീർഘനാളത്തെ ആവശ്യമാണ് സി.കെ.ഹരീന്ദ്രൻ എം.എൽ.എ സംസ്ഥാന സർക്കാരിന്റെ ആദ്യ ബഡ്ജറ്റിൽ തന്നെ ഉൾകൊള്ളിച്ച് പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്.

ഫോട്ടോ: അമ്പൂരി കുമ്പിച്ചൽ കടവ് പാലം